Followers

Pages

Friday, October 18, 2013

പലിശ

പലിശ
തിന്നു
തടിച്ച
പാവം
പണക്കാരന്‍

ഗള്‍ഫ്കാരന്‍

വിരഹ
ദുഃഖത്താല്‍
വിമാനം
കയറിവന്‍

കവിത

എഴുതാന്‍
കരുതിയൊരു
കവിത
വിരലില്‍
തങ്ങി
നിന്നു...

തുള

തുള
വീണ
ഹൃദയം
തുന്നികെട്ടാന്‍
തുണയാരുമില്ല...

കാലന്‍

കരഞ്ഞാല്‍
കേള്‍ക്കാത്ത
കാലന്‍
കരയിപ്പിച്ചു
കളഞ്ഞു...

മൌനം

ചിരിച്ചും കരഞ്ഞും
ജീവിതം തീര്‍ത്തു...
മരണം വിളിക്കുമ്പോള്‍
മൌനമായി
കൂടെ പോയി...

Tuesday, March 19, 2013

മുന

മുന
വെച്ച
വാക്ക്
മുറിവ്
മാത്രം
നല്‍കി

ഞാന്‍

ഞാന്‍
എന്ന
ഭാവം
എന്നെ
പാപിയാക്കി 

Friday, February 15, 2013

മഴ നൂല്‍

പെയ്യുന്ന
മഴ
നൂലില്‍
ഞാന്‍
മൌനത്തെ
കെട്ടി
തൂക്കി

വെറുപ്പ്

വെറുക്കാന്‍
ഭയന്ന
എന്നെ
എല്ലാരും
വെറുത്തു

സ്നേഹം

സ്നേഹിക്കാന്‍
ഞാന്‍
ഒരുങ്ങി
പക്ഷെ
അവളെന്നെ
ഒതുക്കി

ആര്‍ത്തി

ആര്‍ത്തിരമ്പി
വന്ന
തിരമാലകള്‍
പോലെ
എന്റെയുള്ളിലെ
ആര്‍ത്തി
ആര്‍ത്തിരമ്പി

മടുപ്പ്

മടുക്കാതിരിക്കാന്‍
മാടപ്രാവിനെ
പോലെ
ഞാന്‍
മുരണ്ടു

ഉപ്പ്

ഉപ്പ്
തിന്നാന്‍
എനിക്ക്
വെറുപ്പാണ്
കണ്ണീരിന്‍റെ
ഉപ്പ്
മധുരവും

പ്രതീക്ഷ

ഒരു
മലയോളം
പേറി
നടക്കുന്നു
ഒരു
തരിയോളം
പ്രതീക്ഷയില്ല

ചിരി

ചിരിക്കാന്‍
കൊതിയുണ്ട്
കണ്ണീരിന്‍റെ
കൂടെ
ചിരിക്കാന്‍
എനിക്ക്
മനസ്സില്ല

സ്വപ്നം

കാണാന്‍
കൊതിച്ചതല്ല
കണ്ടപ്പോള്‍
അറിയാതെ
കണ്ടതാണ്

ദുഃഖം

ദുഖത്താല്‍
തല താഴ്ത്തി
നടന്ന
എന്നെ
അഭിമാനം
നോക്കി
പരിഹസിച്ചു

ഓര്‍മ്മ

ഓര്‍മ്മകള്‍
വറ്റിയ
നേരത്ത്
മരണം
എന്നെ
മാടി
വിളിച്ചു

Monday, November 12, 2012

മണവാട്ടി

ഒരു കൊട്ട വിയര്‍പ്പും...
കണ്ണീരുംകൊണ്ടു ഞാന്‍..
തട്ടാനില്ലാ കടയില്‍ ഒരു കൂട്ടത്തിനു കയറി..
മിന്നുന്ന പൊന്ന് കൈവെള്ളയാല്‍ തൊട്ടപ്പോള്‍..
എന്റെയുള്ളം കൈവെള്ള പൊള്ളി...
ഞാന്‍ ചിലവാക്കിയ കണ്ണീരും വിയര്‍പ്പും...
എന്റെ പോന്നോമനയ്ക്ക് കൊള്ളാതിരിക്കാന്‍..
എന്‍ മകളെ ഞാന്‍ പൊന്നണിയിച്ചു മണവാട്ടിയാക്കി..