Followers

Pages

Friday, February 15, 2013

പ്രതീക്ഷ

ഒരു
മലയോളം
പേറി
നടക്കുന്നു
ഒരു
തരിയോളം
പ്രതീക്ഷയില്ല

ചിരി

ചിരിക്കാന്‍
കൊതിയുണ്ട്
കണ്ണീരിന്‍റെ
കൂടെ
ചിരിക്കാന്‍
എനിക്ക്
മനസ്സില്ല

സ്വപ്നം

കാണാന്‍
കൊതിച്ചതല്ല
കണ്ടപ്പോള്‍
അറിയാതെ
കണ്ടതാണ്

ദുഃഖം

ദുഖത്താല്‍
തല താഴ്ത്തി
നടന്ന
എന്നെ
അഭിമാനം
നോക്കി
പരിഹസിച്ചു

ഓര്‍മ്മ

ഓര്‍മ്മകള്‍
വറ്റിയ
നേരത്ത്
മരണം
എന്നെ
മാടി
വിളിച്ചു

Monday, November 12, 2012

മണവാട്ടി

ഒരു കൊട്ട വിയര്‍പ്പും...
കണ്ണീരുംകൊണ്ടു ഞാന്‍..
തട്ടാനില്ലാ കടയില്‍ ഒരു കൂട്ടത്തിനു കയറി..
മിന്നുന്ന പൊന്ന് കൈവെള്ളയാല്‍ തൊട്ടപ്പോള്‍..
എന്റെയുള്ളം കൈവെള്ള പൊള്ളി...
ഞാന്‍ ചിലവാക്കിയ കണ്ണീരും വിയര്‍പ്പും...
എന്റെ പോന്നോമനയ്ക്ക് കൊള്ളാതിരിക്കാന്‍..
എന്‍ മകളെ ഞാന്‍ പൊന്നണിയിച്ചു മണവാട്ടിയാക്കി..

Friday, October 5, 2012

തിരക്ക്



ജനിക്കാന്‍ തിരക്ക് കൂട്ടി...
ജോലിക്കായ്  തിരക്ക് കൂട്ടി...
മയ്യത്താവാന്‍ തിരക്ക് കൂട്ടി..
ചുമന്ന്പോകാന്‍ നാട്ടാരും തിരക്ക് കൂട്ടി..

ക്രെഡിറ്റ്കാര്‍ഡ്



കിട്ടിയൊരു കാര്‍ഡെന്നുള്ളം കൈയ്യില്‍...
വാങ്ങികൂട്ടിഞാനെല്ലാമെന്നുള്ളം കൈയ്യില്‍...
കിട്ടി വാങ്ങിയ പാപമെന്നുള്ളം കൈയ്യില്‍...
തൂങ്ങി ഫാനില്‍ എന്നുള്ളം  കൈയ്യാല്‍ ...

പ്രവാസ രോഗി




ഞാനുമൊരു രോഗി...
സ്വയമെന്നെ പിരാഗി...
എല്ലാര്‍ക്കുംഞാനൊരു മാരി...
ഇന്നെല്ലാരുമെന്നെ കണ്ടമാത്രയില്‍ തലയൂരി...


താടി ബോംബല്ല വാളല്ല


താടി ബോംബല്ല വാളല്ല
കേവലമൊരു രോമം മാത്രം
കണ്ട കാഴ്ചയും കേട്ട വാര്‍ത്തയും...
എന്റെ താടിയെ ഭീകരനാക്കി...
ഭീകരമല്ലയെന്‍ താടി...
കേവലമൊരു ശക്തിയില്ലാ..
 രോമസംഘടന മാത്രം!!